Tuesday 30 November 2021

വയലിൻറെ പ്രധാന ഭാഗങ്ങൾ l Parts of the Violin

വയലിൻറെ പ്രധാന ഭാഗങ്ങൾ





വയലിൻറെ ശബ്ദം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്സ്ട്രിംഗ് ഉപകരണങ്ങളുടെ  കാറ്റഗറിയിലാണ് വയലിൻ വരുന്നത്
വയലിൻറെ പ്രധാന ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

4 Strings ആണ് വയലിനിൽ ഉള്ളത്: E A D G.
Stringsന് താഴെയായി നീളത്തിൽ കാണുന്ന കറുത്ത Wooden പീസിനെ Fingerboard എന്ന് പറയുന്നു.
വയലിനിലെ മറ്റൊരു പാർട്ട് ആണ് ബ്രിഡ്ജ്.
Strings എല്ലാം ബ്രിഡ്ജിന് മുകളിലൂടെ ആണ് പോകുന്നത്.

ബ്രിഡ്ജിൻറെ ആകൃതി, E String താഴ്ന്ന ഭാഗത്തും G String  ഉയർന്ന ഭാഗത്തും ആണ് കാണാൻ കഴിയുന്നത്.
അടുത്ത പാർട്ട് Tail Piece.  വയലിനിൽ ബ്രിഡ്ജിന് തൊട്ടുതാഴെയായി കാണപ്പെടുന്ന ഭാഗമാണ് ടെയിൽ പീസ്.  
'ടൈൽ' ആകൃതിയിലാണ് കാണപ്പെടുന്നത്. 
ടൈൽ  പീസിൽ നാല് കുഞ്ഞു സ്ക്രൂസ് കാണാം. ഓരോ Strings നും ഓരോ സ്ക്രൂസ് ആണ് വരുന്നത്. 
അതിനെ ഫൈൻ ട്യൂണർ എന്ന് വിളിക്കുന്നു ട്യൂൺ ചെയ്യുന്ന സമയത്ത് വളരെ സ്ലൈറ്റ് ആയിട്ടുള്ള ചെയിഞ്ച് വരുത്താൻ ആണ് ഫൈൻ ട്യൂണർ ഉപയോഗിക്കുന്നത്.
അടുത്തഭാഗം Pegs. ഓരോ String നും ഓരോ Peg വീതമാണ് വരുന്നത്.  
ട്യൂൺ ചെയ്യുന്ന സമയത്ത് കൂടുതൽ ടൈറ്റ് ഓർ ലൂസ് ചെയ്യാനാണ് പെഗ് ഉപയോഗിക്കുന്നത്. 
പെഗ് കാണപ്പെടുന്ന കുഞ്ഞു ചതുര ആകൃതിയിലുള്ളതാണ്  പെഗ് ബോക്സ്.

വയലിനിലെ അടുത്ത പാർട്ട് ആണ് സ്ക്രോൾ.
വയലിനിലെ വളരെ മനോഹരമായ പാർട്ട് ആണിത്. 
വയലിനിൽ നീളത്തിൽ കാണുന്ന ബ്ലാക്ക് കളർ Wooden പീസിനെ Finger board  എന്ന് പറയുന്നു. 
Fingers place ചെയ്യുന്നത് Finger ബോർഡിനു മുകളിലാണ്.
Finger ബോർഡിന് നേരെ പുറകിൽ ആയിട്ട് കാണുന്ന പാർട്ട് ആണ്
വയലിൻറെ നെക്ക്. 
അടുത്ത പാർട്ട് ആണ് Chinrest. 
വയലിനിൽ ആ ഭാഗത്തായിട്ട് നമ്മുടെ Chin ൻറെ സൈഡ് പ്ലേസ് ചെയ്യുന്നതുകൊണ്ടാണ് Chinrest എന്ന് വിളിക്കുന്നത്. 
ടെയിൽ പീസ് കണക്ട് ചെയ്തിരിക്കുന്ന വയലിന്റെ സൈഡിൽ കാണപ്പെടുന്ന പാർട്ട് ആണ് എൻഡ് ബട്ടൺ. 
വയലിനിൽ രണ്ട് ഹോൾസ് കാണാം. 
സ്മാൾ ലെറ്റർ f ആകൃതിയിൽ ഹോൾസ് കാണപ്പെടുന്നത് കൊണ്ട് എഫ് ഹോൾസ് എന്ന് പറയുന്നു. 
അക്വസ്റ്റിക് വയലിൻ പ്ലേ ചെയ്യുമ്പോൾ, 'സൗണ്ട്' ഹോൾസ് വഴി അകത്ത് പോയിട്ട് പുറത്തുവരുമ്പോൾ ഉച്ചത്തിൽ കേൾക്കാൻ കഴിയുന്നു. 
എഫ് ഹോൾസ് വഴി അകത്തു നോക്കുമ്പോൾ കാണുന്ന Wooden പീസിനെ സൗണ്ട് പോസ്റ്റ് എന്ന് പറയുന്നു. 
വയലിനിൽ ആൽഫബെറ്റ് C യുടെ ആകൃതിയിൽ കാണുന്ന പാർട്ടിനെ സി ബൗട്ട് എന്നു വിളിക്കുന്നു.
വയലിൻറെ എഡ്ജ് ഭാഗത്തെ Ribs എന്നു പറയുന്നു. 
ഇതെല്ലാം അടങ്ങുന്ന വയലിൻറെ മുഴുവൻ ഭാഗത്തെയും വയലിൻ ബോഡി എന്ന് പറയുന്നു.

No comments:

Post a Comment